06:47pm 11 November 2026
NEWS
അതി ദാരിദ്യ നിർമാർജനം പ്രഖ്യാപിക്കാൻ നാളെ പ്രത്യേക നിയമസഭാ സമ്മേളനം


31/10/2025  11:19 AM IST
nila
അതി ദാരിദ്യ നിർമാർജനം പ്രഖ്യാപിക്കാൻ നാളെ പ്രത്യേക നിയമസഭാ സമ്മേളനം

സംസ്ഥാന സർക്കാർ കേരളപ്പിറവി ദിനത്തിൽ അതി ദാരിദ്ര നിർമാർജനം ഔദ്യോഗികമായി പ്രഖ്യാപിക്കും.  ഇതിൻറെ ഭാഗമായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കും. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാത്രമായിരിക്കും സഭയിലെ ഏക അജണ്ട.

സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിഞ്ഞ് അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ഭക്ഷണം, വരുമാനം, ആരോഗ്യ പരിരക്ഷ, വീട്, വിദ്യാഭ്യാസം എന്നീ അഞ്ചു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചറിയൽ. ആകെ ഒരുലക്ഷത്തി മൂവായിരം പേരാണ് ഈ കുടുംബങ്ങളിൽ ഉൾപ്പെട്ടത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് അതിദാരിദ്രരുടെ എണ്ണം കൂടുതലായിരുന്നത്.

ആദ്യം അടിയന്തര സഹായം നൽകി പിന്നീട് സമഗ്ര പുനരധിവാസ പരിപാടികൾ നടപ്പാക്കിയതായും സർക്കാർ പറയുന്നു. എങ്കിലും, ഈ പ്രഖ്യാപനത്തോടൊപ്പം നിരവധി ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ‘ആരാണ് അതിദരിദ്രർ?’, ‘എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്?’ — എന്നീ ചോദ്യങ്ങളുമായി ഡോ. ആർ.വി.ജി. മോനോനും ഡോ. എം.എ. ഉമ്മനും ഉൾപ്പെടെ 23 പ്രമുഖർ തുറന്ന കത്ത് പ്രസിദ്ധീകരിച്ചു.

അവശേഷിക്കുന്ന ദാരിദ്ര്യ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഗണനയിൽപ്പെടുമോ എന്ന ആശങ്കയും വിമർശകരുടെ ഭാഗത്ത് നിന്നുണ്ട്. അതിദാരിദ്ര നിർമാർജന പ്രഖ്യാപനം ഒരുപ്രതീകാത്മക നടപടിയായി മാത്രമാവുമോ, അതോ ദീർഘകാല പരിഹാരത്തിനുള്ള വഴിതുറപ്പിക്കുമോ എന്നതിലേക്കാണ് ഇപ്പോൾ എല്ലാ കണ്ണുകളും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img